19 April 2024, Friday

വി കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

Janayugom Webdesk
July 1, 2022 3:53 pm

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയുടെ സ്വത്ത് ആദായനികുതി വകുപ്പ് വെള്ളിയാഴ്ച മരവിപ്പിച്ചു. 15 കോടിയോളം വരുന്ന സ്വത്താണ് മരവിപ്പിച്ചത്. ചെന്നൈയിലെ ടി നഗറിലെ പത്മനാഭ സ്ട്രീറ്റിലെ ആഞ്ജനേയര്‍ പ്രിന്റ്സിന്റെ സ്വത്ത് ശശികല വാങ്ങിയിരുന്നത് ബിനാമിയുടെ പേരിലായിരുന്നുവെന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

1988ലെ ബിനാമി ഇടപാട് (നിരോധന) നിയമപ്രകാരമാണ് ആസ്തി മരവിപ്പിച്ചത്. ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ശശികലയടെ 2000 കോടിയിലധികം രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. കോടനാടും സിരുത്താവൂരുമുള്ള വസ്തുക്കളാണ് രണ്ടു വര്‍ഷം മുന്‍പ് കണ്ടുകെട്ടിയത്.

2017ല്‍ ശശികലയുടെ ബന്ധുവായ ഇളവരശി, വി കെ സുധാകരന്‍ എന്നിവരുടെ വസതികളിലും ഐടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എഐഎഡിഎംകെ പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കകമായിരുന്നു നീക്കം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ശശികല കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പുറത്തിറങ്ങിയത്.

Eng­lish Sum­ma­ry:  VK Sasikala’s assets worth 15 crores have been frozen

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.