Janayugom Online
sudheeran vm

മാണി ബിജെപിയുടെ ഒപ്പം പോകില്ലന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്ന് വിഎം സുധീരന്‍

Web Desk
Posted on June 10, 2018, 11:57 am

തിരുവനന്തപുരം  ഇപ്പോഴും സമദൂരം പറയുന്ന മാണി ബിജെപിയുടെ ഒപ്പം പോകില്ലന്ന് എന്ത് ഉറപ്പാണ് സീറ്റ് നല്‍കിയവര്‍ക്കുള്ളതെന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വിംഎം സുധീരന്‍. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തിനെതിരെ പ്രകടമായ കലാപവുമായാണ് വിഎം സുധീരന്‍ രംഗത്തിറങ്ങിയത്.

മാണിയുടെ സമദൂര സിദ്ധാന്തം ഇതാണ് സൂചിപ്പിക്കുന്നത്. ഇനി ഭാവിയില്‍ തങ്ങള്‍  എന്‍ഡിഎയില്‍ ചേരില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനോ  യുഡിഎഫിന് ഉറപ്പ് നല്‍കാനോ മാണി തയാറാകണം. ബിജെപിയുമായി നിര്‍ണ്ണായക പോരാട്ടമാണ് കേന്ദ്രത്തില്‍ നടക്കുന്നത്.  യുപിഎയ്ക്ക് വളരെ വിലപ്പെട്ട സീറ്റാണ് മാണിക്ക് നല്‍കിയത്. നിര്‍ണ്ണായകമായ ഒരു സമയത്ത് വിരുദ്ധമായ സമീപനം ഉണ്ടായിക്കൂടെന്നില്ലെന്നും സുധീരന്‍ സൂചിപ്പിച്ചു. യുഡിഎഫ് വിട്ട് പോകുമ്പോള്‍ കടുത്ത വിമര്‍ശനമാണ് കെ എെ മാണി നടത്തിയത്. ഒന്നുകില്‍ അത് പിന്‍വലിച്ചതായി പറയണം,  അല്ലെങ്കില്‍ ഖേദം പ്രകടിപ്പിക്കണം. കടുത്ത വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.