Friday
22 Feb 2019

കുടിയൊഴിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതി പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് വി എം സുധീരന്‍

By: Web Desk | Thursday 12 July 2018 5:09 PM IST

തിരുവനന്തപുരം: എറണാകുളം പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതി നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് വിഎം സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു . ഈ വിഷയത്തിലെ മാനുഷിക വശങ്ങളെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കോടതി പരിഗണിച്ചതായി കാണുന്നില്ല. നിയമത്തിലെ കേവലം സാങ്കേതിക വശങ്ങള്‍ മാത്രമാണ് കണക്കിലെടുത്തത്.

ഇന്ത്യയിലെ വന്‍കിടക്കാരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയത് ഏതാണ്ട് 2.5 ലക്ഷം കോടിയാണ്. വായ്പാ കുടിശ്ശികയായി പത്തു ലക്ഷം കോടിയോളം നിലവിലുണ്ട് താനും. അപ്പോഴാണ് രണ്ട് ലക്ഷം രൂപയുടെ വായ്പാ ജാമ്യക്കാരെ കോടതി വിധിയിലൂടെ പെരുവഴിയലേക്ക് തള്ളിവിടുന്നത്. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ കോടതിയുടെ പരിഗണനയ്ക്ക് വന്നില്ലെന്നത് ദു:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു.