നികുതി തർക്ക കേസിൽ വോഡഫോണിന് അനുകൂലവിധി

Web Desk

ന്യൂഡൽഹി

Posted on September 25, 2020, 10:30 pm

കേന്ദ്ര സർക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയിൽ നൽകിയ നികുതി തർക്കകേസിൽ വോഡാഫോണിന് അനുകൂലവിധി. വോഡാഫോണിന് 20,000 കോടിരൂപയുടെ നികുതി ബാധ്യതയുണ്ടെന്ന സർക്കാർ വാദം തളളിയാണ് ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണൽ, ടെലികോം കമ്പനിക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്.

കമ്പനിക്കുമേൽ നികുതിയും പലിശയും അതിനുളള പിഴയും ചുമത്തുന്ന സർക്കാർ നടപടി ഇന്ത്യയും നെതർലാൻഡും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. കമ്പനിയിൽ നിന്ന് കുടിശ്ശിക ഈടാക്കരുതെന്നും നിയമനടപടികളുമായി ബന്ധപ്പെട്ടുണ്ടായ ചെലവിനത്തിൽ ഭാഗിക നഷ്ടപരിഹാരമായി 4,000 കോടി മോഡി സർക്കാര്‍ നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഹച്ചിസണിൽ നിന്നും 2007ൽ വോഡാഫോൺ ടെലികോം കമ്പനി ഏറ്റെടുത്തതോടെയാണ് തർക്കം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാൻ ബാധ്യതയുണ്ടെന്ന് അന്ന് സർക്കാർ കമ്പനിയെ അറിയിക്കുകയായിരുന്നു.

നികുതി പലിശ ഇനത്തിൽ 12 കോടി രൂപയും പിഴ ഇനത്തിൽ 7.9 കോടി രൂപയും ചേർത്ത് മൊത്തം 20,000 കോടിയോളം തുക അടയ്ക്കണമെന്നായിരുന്നു രണ്ടാം യുപിഎ സർക്കാർ വോഡാഫോണിനോട് ആവശ്യപ്പെട്ടത്. ആദായ നികുതി നിയമപ്രകാരം ടിഡിഎസിൽ നിന്ന് നികുതി ഈടാക്കി അടയ്ക്കാൻ വോഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സർക്കാർ ഇക്കാര്യത്തിൽ നൽകിയ വിശദീകരണം. കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ 2014ലാണ് വോഡാഫോൺ നിയമയുദ്ധം ആരംഭിക്കുന്നത്. കോടതി വിധി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

Eng­lish sum­ma­ry; Voda­fone favors tax dis­pute

You may also like this video;