വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ 2020 ആയി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ തെരഞ്ഞെടുത്തു. ശൈലജ ടീച്ചറെ മുഖചിത്രമാക്കിയാണ് ലോക പ്രശസ്ത ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ നവംബര്‍ പതിപ്പ് പുറത്തിറിങ്ങിരിക്കുന്നത്.
കോവിഡ് മഹാമാരിയെ അതിജീവിക്കുന്നതിന് സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ശൈലജ ടീച്ചറുമായുളള അഭിമുഖവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ഭയപ്പെടാനുളള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,‘കെ കെ ശൈലജ ടീച്ചര്‍ വോഗിനോട് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ പ്രശംസിച്ചു കൊണ്ടാണ് കെ കെ ശൈലജയെ മാഗസിനില്‍ അവതരിപ്പിക്കുന്നത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം, എന്നിവയില്‍ കേരളം മുൻപന്തിയിലാണെന്നും ലേഖനത്തില്‍ പറയുന്നു.
ENGLISH SUMMARY: vogue India women of year k k shylaja
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.