Web Desk

June 12, 2020, 7:58 pm

ഖുശ്ബുവിന്റെ ‘രഹസ്യ വോയ്സ്‌ ക്ലിപ്പ്‌’ ചോർന്നു: വിവാദമായപ്പോൾ മാപ്പപേക്ഷയുമായി താരം രംഗത്ത്‌

Janayugom Online

നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അടങ്ങിയ ശബ്ദ സന്ദേശം ചോര്‍ന്നു. വാട്സ് ആപ്പ് വഴിയായാണ് സന്ദേശങ്ങള്‍ ചോര്‍ന്നത്. സംഭവം വിവാദമായതോടെ ഖുശ്ബു തന്നെ രംഗത്തെത്തി. നിര്‍മ്മാതാക്കളുടെ ഗ്രൂപ്പില്‍ നിന്നാണ് സന്ദേശങ്ങള്‍ ചോര്‍ന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തന്റെ ശബ്ദം എഡിറ്റ് ചെയ്തതാണ് പ്രചരിക്കുന്നതെന്ന് ഖുശ്ബു പറഞ്ഞു.

താന്‍ മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് തെറ്റായ യാതൊരു പ്രചരണവും നടത്തിയിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. സീരിയല്‍ നിർമ്മാതാക്കളുടെ ​ഗ്രൂപ്പിൽ നിന്ന് പുറത്ത് പൊയ സന്ദേശങ്ങളില്‍ രണ്ടരമാസത്തെ ഇടവേളക്ക് ശേഷം സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരണം തുടങ്ങുന്നതിന്റെ ഫോട്ടോയെടുക്കാനോ വീഡിയോ എടുക്കാനോ പാടില്ലെന്നാണ് ഖുശ്‍ബു ശബ്‍ദ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

നിലവില്‍ കോവിഡ് വാര്‍ത്തകള്‍ അല്ലാതെ മറ്റൊന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നില്ലല്ലോ. അതുകൊണ്ട് ചിത്രീകരണം തുടങ്ങിയാല്‍ തങ്ങളെ കുറിച്ച് എന്തെങ്കിലും എഴുതാൻ അവര്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധിക്കുക എന്നായിരുന്നു ഖുശ്‍ബു പറഞ്ഞത്. എന്നാല്‍ താന്‍ മാധ്യമങ്ങളെ അപമാനിക്കാനായിരുന്നില്ല എന്നും സുഹൃത്തുക്കൾക്കിടയിൽ സംസാരിക്കുന്നത് അങ്ങനെ അല്ലേയെന്ന് ഖുശ്‌ബു പറഞ്ഞു. 34 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ മാധ്യമങ്ങളോട് താന്‍ അപമാനകരമായി സംസാരിച്ചിട്ടില്ലെന്ന് ഖുശ്ബു പറഞ്ഞു. ആ ശബ്ദസന്ദേശം പകുതി മാത്രമേ ഉള്ളൂ. എങ്കിലും മാധ്യമപ്രവര്‍ത്തകരെ ആരെയെങ്കിലും അത് വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഖുശ്ബു പറഞ്ഞു.

നമ്മൾ ആർക്ക് വേണ്ടിയാണോ ജോലി ചെയ്യുന്നത് അവരാണ് നമ്മളെ പുറകിൽ നിന്നും കുത്തുന്നതെന്ന് തിരിച്ചറിയുന്നത് ദൗർഭാ​ഗ്യകരമാണ്. ഏത് നിര്‍മ്മാതാവാണ് സന്ദേശം ചോര്‍ത്തിയതെന്ന് തനിക്കറിയാമെന്നും അവരെ പേരെടുത്ത് പറയില്ലെന്ന് അറിയിച്ചു. എന്നാല്‍ അവര്‍ക്ക് ഉള്ള ശിക്ഷ തന്റെ നിശബ്ദതയും ക്ഷമയുമാണെന്ന് ഖുശ്ബു ചുണ്ടിക്കാട്ടി. ഞങ്ങൾക്കിടയിൽ ഇത്തരം തരംതാഴ്ന്ന മനസുകൾ ഉണ്ടെന്നുള്ളതിൽ തനിക്ക് ലജ്ജ തോനുന്നുവെന്ന് ഖുശ്ബു പ്രതികരിച്ചു.

YOU MAY ALSO LIKE THIS VIDEO: