തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്ന സ്ഥലമെന്ന ദുഷ്പേര് തിരുത്തി കേരളം. സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ തെരുവുകള്‍ നിശ്ചലമായതിനാല്‍ മുഖ്യമന്ത്രിയുടെ നിർദേശം പാലിച്ചുകൊണ്ട് തെരുവിൽ അലയുന്ന നായ്ക്കൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കാൻ സന്നദ്ധപ്രവർത്തകരടക്കം നിരവധിപേരാണ് രംഗത്തെത്തിയത്.
സംസ്ഥാനത്തൊട്ടാകെ 70 പേർ തെരുവ് നായ്ക്കൾക്ക് ഭക്ഷണ വിതരണത്തിനായി പാസിന് അപേക്ഷിച്ചിട്ടുണ്ട്. കർഫ്യൂവിന്റെ ദിനത്തിലും പിനീട് ലോക്ക് ഡൗൺ ദിനങ്ങളിലും എറണാകുളം പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള തെരുവ് നായ്ക്കൾക്ക് ഭക്ഷണവുമായി കലൂരിൽ നിന്ന് വിനു എന്ന യുവാവ് എത്തി. പൊലീസുൾപ്പടെയുള്ള അധികാരികൾ ഇതിന് പൂർണ പിന്തുണയാണ് നൽകുന്നത്.
കൊച്ചിയിൽ രണ്ട് ഡസനിലധികം സന്നദ്ധ പ്രവർത്തകർ നായ്ക്കൾക്കുള്ള ഭക്ഷണവുമായി രംഗത്തുണ്ട്. വളരെ കുറച്ചു നായ്ക്കൾ മാത്രമേ സ്ഥിരമായി ഒരു സ്ഥലത്തുതന്നെ തമ്പടിക്കാറുള്ളു. ഭക്ഷണത്തിന്റെ ലഭ്യത അനുസരിച്ചു ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് സഞ്ചരിക്കുന്നതാണ് ഇവരുടെ ശൈലിയെന്ന് കൊച്ചിയിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ഷിബിൻ മാത്യു പറയുന്നു.
നഗരത്തിൽ മാത്രമല്ല പുറത്തും നായ്ക്കൾക്കുള്ള ഭക്ഷണവുമായി സഹായ ഹസ്തങ്ങളുണ്ട്. കൊച്ചിയിലെ പ്രമുഖ മത്സ്യ മാർക്കറ്റായ ചമ്പക്കരയിൽ നൂറുകണക്കിന് നായ്ക്കളാണ് ഉള്ളത്. പട്ടിണിയായതോടെ ഇവ വീടുകളുടെ പിന്നാപുറങ്ങളിൽ ഭക്ഷണം തേടിയെത്തുകയാണ്. ഭക്ഷണത്തിന്റെ പേരിൽ ചില്ലറ അടിപിടികളൊക്കെ ഉണ്ടെങ്കിലും, പഴയ ഭീകരമുഖം ഇവർക്കിപ്പോൾ ഇല്ല.
English Summary; volunteers giving shelter for the street dog
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.