Web Desk

കൊച്ചി

August 17, 2020, 3:07 pm

“വോള്‍വോ ബസസ് ഇന്ത്യ, വിഇ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡില്‍ ലയിക്കുന്നു”

Janayugom Online

പ്രമുഖ വാണിജ്യവാഹന നിര്‍മ്മാതാക്കളായ വിഇ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡില്‍ (വിഇസിവി) വോള്‍വോ ബസസ് ഇന്ത്യ ലയിക്കുന്നു. ഇതു സംബന്ധിച്ച നിര്‍ണായക കരാറുകള്‍ ഒപ്പുവച്ചു. രണ്ടുമാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകും. നിലവില്‍ വോള്‍വോ ഗ്രൂപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ (വിജിഐപിഎല്‍) ഒരു ഡിവിഷനാണ് വോള്‍വോ ബസസ് ഇന്ത്യ, ഇന്ത്യയിലെ വോള്‍വോ ബസുകളുടെ നിര്‍മ്മാണം, സംയോജനം, വിതരണം, വില്‍പ്പന, ബിസിനസിന്‍റെ ഭാഗമായ മറ്റ് അവകാശങ്ങള്‍ കേന്ദ്രീകരിച്ചതാണ് കരാറുകള്‍. തല്‍ഫലമായി വോള്‍വോ ബസസ് ഇന്ത്യക്കു (വിബിഐ) കീഴിലുള്ള ബെംഗളൂരുവിലെ ഹൊസാകോട്ടിലെ ബസ് നിര്‍മ്മാണ കേന്ദ്രത്തേയും എല്ലാ ജീവനക്കാരേയും വിഇസിവിക്ക് കൈമാറും. ഐഷര്‍ മോട്ടോര്‍സും വോള്‍വോ ഗ്രൂപ്പും തമ്മിലുള്ള സുദൃഢ ബന്ധത്തിന്‍റെ നേര്‍സാക്ഷ്യമാണ് ലയനമെന്ന് വിഇസിവി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു. നിശ്ചിത കാലയളവില്‍ രാജ്യത്തെ വോള്‍വോ ബ്രാന്‍ഡിലുള്ള ബസുകള്‍ നഗരത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ സുരക്ഷയുടേയും സുഖസൗകര്യങ്ങളുടേയും പര്യായമായി മാറി. തങ്ങളുടെ സംയുക്ത സംരംഭത്തിലേക്ക് ഈ പ്രശസ്ത ബ്രാന്‍ഡിനെ ലഭിച്ചതില്‍ അഭിമാനമുണ്ട്.

ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ഗതാഗത പ്രതിവിധികള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ ബസ് വ്യവസായത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിനാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൈമാറ്റത്തിനു ശേഷം വിഇസിവിയും വിബിഐയും തങ്ങളുടെ ബസുകളെ വിഇസിവിയില്‍ തന്നെ പുതുതായ രൂപീകരിച്ച പുതിയ ബസ് ഡിവിഷനുകീഴിലാക്കും. ഈ ഡിവിഷനിലൂടെ വോള്‍വോ, ഐഷര്‍ ബ്രാന്‍ഡിലുള്ള ബസുകള്‍ വഗ്ദാനം ചെയ്ത് വിപണി അവസരങ്ങളും കയറ്റുമതി സാധ്യതകളും പ്രയോജനപ്പെടുത്തും. ഇന്ത്യയിലെ വോള്‍വോ ബസുകളുടെ വളര്‍ച്ചയില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വോള്‍വോ ബസ് കോര്‍പ്പറേഷന്‍ പ്രസിഡന്‍റ് ഹെഗാന്‍ അഗ്നേവാള്‍ പറഞ്ഞു. വോള്‍വോ ബസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച ജോയിന്‍റ് വെഞ്ച്വര്‍ കമ്പനിയായ വിഇസിവിഇലേക്ക് ഏകീകരിക്കുന്നതിലൂടെ വോള്‍വോ ബസ് ബിസിനസ് കൂടുതല്‍ വികസിപ്പിക്കുന്നതിനും ഇന്ത്യന്‍ ബസ് വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് ഊന്നല്‍ നല്‍കുന്നത്.

ഹെവി, മീഡിയം, ലൈറ്റ് ഡ്യൂട്ടി ബസുകളുടെ ഉപഭോക്തൃ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക ബസുകള്‍ പുതിയ ബസ് ഡിവിഷന്‍ വാഗ്ദാനം ചെയ്യുമെന്നും വ്യക്തമാക്കി. വോള്‍വോ ഗ്രൂപ്പ് ബസുകളുടെ ലോകോത്തര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഉല്‍പ്പന്ന വികസനം, പര്‍ച്ചേസിംഗ്, നിര്‍മ്മാണം എന്നീമേഖലകളില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ വിഇസിവിക്ക് കഴിയുമെന്ന് വിഇസിവി മാനേജിംഗ് ഡറക്ടറും സിഇഒയുമായ വിനോദ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. വിഇകൊമേഴ്സ്യല്‍ വെഹിക്കിള്‍സിന് ഉന്നതികള്‍ കീഴടക്കാന്‍ ഈ നീക്കം സഹായകമാകുമെന്ന് വിജിഐപിഎല്‍ പ്രസിഡന്‍റും എംഡിയുമായ കമല്‍ ബാലി പറഞ്ഞു.

വോള്‍വോ, ഐഷര്‍ ബ്രാന്‍ഡുകളിലെ ലോകോത്തര വാഹനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുമെന്ന് വോള്‍വോ ബസ് കോര്‍പ്പറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ആകാശ് പാസ്സി പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. അത്യാധുനിക പ്രവണതകളായ നാഗരികവല്‍ക്കരണം, ഇമൊബിലിറ്റി, കണക്റ്റിവിറ്റി, സുസ്ഥിരത എന്നിവ വാഹനങ്ങളില്‍ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി രൂപീകരിക്കുന്ന വിഇസിവി ബസ് ഡിവിഷന്‍റെ പ്രസിഡന്‍റായി ആകാശ് പാസ്സി ചുമതലയേല്‍ക്കും. രണ്ടുമാസത്തിനുള്ളില്‍ ലയന നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

Eng­lish sum­ma­ry; Vol­vo Bus­es India merges with VE Com­mer­cial Vehi­cles Limited”

You may also like this video;