മദ്യപിച്ചു ഓടിക്കാനിങ്ങുവാ; ഒരു ഭാര്യയെപ്പോലെയാണീ കാർ

Web Desk
Posted on March 26, 2019, 3:04 pm

ന്യൂഡല്‍ഹി മൊട കണ്ടാൽ എടപെടും ‚മര്യാദകേടായി കാറോടിക്കാമെന്നു കരുതേണ്ട, കാർ പിണങ്ങി മാറിക്കിടക്കും.  മദ്യപിച്ചു വാഹനമോടിക്കാനിറങ്ങിയാൽ നടപ്പില്ല. കാർ അനുസരിക്കില്ല  അത്രതന്നെ. സ്വീഡിഷ് കമ്പനിയായ വോള്‍വോ. മദ്യപിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ ഓട്ടം തനിയെ നിലയ്ക്കുന്ന അത്യാധുനിക സംവിധാനമുള്ള കാറുമായിട്ടാണ് വോള്‍വോ എത്തിയിരിക്കുന്നത്. അതേസമയം ഈ കമ്പനിയുടെ കാര്‍ ആരും വാങ്ങില്ലെന്ന പ്രതികരണവുമായി മദ്യപര്‍ രംഗത്തെത്തിയിട്ടുണ്ട്.

ലോകത്താദ്യമായി  സീറ്റ് ബെൽറ്റ്‌ എന്ന വിസ്മയം അവതരിപ്പിച്ച കമ്പനിയായ വോൾവോ വാഹനങ്ങളുടെ സുരക്ഷയില്‍ എന്നും ഏറെ മുന്നിലാണ്. ബ്രീത്ത് അനലൈസറിന് സമാനമായ രീതിയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നും അശ്രദ്ധമായ ഡ്രൈവിങ്ങാണോ എന്നും സ്വയം തിരിച്ചറിയുന്ന കാര്‍ സ്വയം വേഗം കുറയ്ക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന സംവിധാനമാണ് കമ്പനി വികസിപ്പിക്കുന്നത്.

അപകട സാധ്യത ഡ്രൈവറെ അറിയിക്കാനുള്ള ഒരു അപായ സൂചന ആദ്യം പ്രവര്‍ത്തിക്കും.
എന്നിട്ടും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ വോള്‍വോ ഓണ്‍ കോള്‍ അസിസ്റ്റന്‍സ് വഴി ശബ്ദ സന്ദേശമായും ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഡ്രൈവര്‍ പ്രതികരിച്ചില്ലെങ്കില്‍ കാര്‍ സ്വയം വേഗത കുറച്ച്‌ റോഡിന്റെ അരികില്‍ ചേര്‍ന്ന് സ്വയം പാര്‍ക്ക് ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കൊണ്ട് ഡ്രൈവ് ചെയ്താലും കാര്‍ സ്വയം നില്‍ക്കും. പോരേ..  സ്വന്തം ഭാര്യക്കുണ്ടോ ഇത്രയുംശ്രദ്ധ