ഇന്ന് 6 മണിക്കു മുമ്പ് വിശ്വാസവോട്ട് തേടണം; കുമാരസ്വാമിക്കു ഗവര്‍ണര്‍ കത്തയച്ചു

Web Desk
Posted on July 19, 2019, 5:15 pm

ബെംഗളൂരു: ഇന്നു വൈകീട്ട് ആറിനു മുമ്പ് വിശ്വാസവോട്ട് തേടണമെന്നു നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കു ഗവര്‍ണര്‍ വാജുഭായ് വാല കത്തയച്ചു. എന്നാല്‍, ഇന്ന് ഉച്ചയ്ക്ക് 1.30 നകം ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ആദ്യം നല്‍കിയ അന്ത്യശാസനം. ആ സമയം പിന്നിട്ടശേഷവും വിശ്വാസ പ്രമേയത്തില്‍ കര്‍ണാടകത്തില്‍ വോട്ടെടുപ്പ് നടന്നില്ല.

എംഎല്‍എമാര്‍ക്കു മേല്‍ വിപ്പ് ചുമത്താനുള്ള പാര്‍ട്ടിയുടെ അവകാശത്തെ ലംഘിക്കുന്നതാണ് വിഷയത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു സുപ്രിം കോടതിയെ സമീപിച്ചു.

 

You May Also Like This: