October 1, 2022 Saturday

Related news

October 1, 2022
September 26, 2022
September 25, 2022
September 14, 2022
September 7, 2022
September 5, 2022
September 1, 2022
August 29, 2022
August 29, 2022
August 27, 2022

‘സാധിക്കുമെങ്കില്‍ രണ്ടു തവണ വോട്ട് ചെയ്യൂ’; വിവാദമായി ട്രംപിന്റെ പ്രസ്ഥാവന

Janayugom Webdesk
വാഷിങ്ടണ്‍
September 4, 2020 5:22 pm

അമേരിക്കയില്‍ നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സാധിക്കുമെങ്കില്‍ രണ്ടു തവണ വോട്ടു ചെയ്യാൻ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടതായി ആരോപണം. ഉത്തര കരോളിനിയിലെ പ്രാദേശിക ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പോസ്റ്റല്‍ വോട്ടും നേരിട്ടുളള വോട്ടും ചെയ്യാൻ ശ്രമിക്കണമെന്ന് വോട്ടര്‍മാരോട് ഒന്നിലധികം തവണ ട്രംപ് ആവശ്യപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.

അമേരിക്കയില്‍ ഒന്നിലധികം തവണ വോട്ടു ചെയ്യാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. ട്രംപിന്റെ നടപടിക്കെതിരെ ‍ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. നിയമലംഘനത്തിനാണ് ട്രംപ് പ്രോത്സാഹിപ്പിക്കുന്നതെന്ന് സ്റ്റേറ്റ് അറ്റോര്‍ണറി ജനറല്‍ ജോഷ് സ്റ്റെൻ ട്വീറ്റ് ചെയ്തു. ‘നിങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, പക്ഷേ അത് രണ്ടു തവണയല്ലന്നും ഡെമോക്രാറ്റ് കൂടിയായ സ്റ്റൈൻ പറയുന്നു.

പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താനും , രേഖപ്പെടുത്തിയില്ലെങ്കില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനുമാണ് പ്രസിഡന്റ് നിര്‍ദേശിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, വ്യാഴാഴ്ച രാവിലെ തുടര്‍ച്ചയായ ട്വീറ്റുകളില്‍ ട്രംപ് വീണ്ടും തന്റെ പിന്തുണക്കാരോട് പോസ്റ്റല്‍ വോട്ട് വഴി നേരത്തെ വോട്ടു ചെയ്യാനും തുടര്‍ന്ന് വ്യക്തിപരമായി വോട്ടു ചെയ്യാനും ആവശ്യപ്പെട്ടു. പോസ്റ്റുകള്‍ ട്വിറ്ററും ഫേസ്ബുക്കും നീക്കം ചെയ്തില്ലെങ്കിലും മുന്നറിയിപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.

ENGLISH SUMMARY: VOTE TWICE IF POSSIBLE SAYS TRUMP

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.