March 21, 2023 Tuesday

തെറ്റ് തിരുത്താൻ കൊടുത്തു; തിരിച്ച് കിട്ടിയത് നായയുടെ ഫോട്ടോയുള്ള വോട്ടർ ഐഡി

Janayugom Webdesk
കൊൽക്കത്ത
March 5, 2020 11:28 am

തന്റെ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താൻ അപേക്ഷിച്ചയാൾക്ക് പകരം കിട്ടിയത് നായയുടെ ഫോട്ടോയുള്ള വോട്ടർ ഐഡി. ബം​ഗാളിലെ മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍ കര്‍മാക്കറിനാണ് നായയുടെ പടമുള്ള ഐഡി കാർഡ് ലഭിച്ചത്.

ആദ്യമുണ്ടായിരുന്ന ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താൻ അപേക്ഷിച്ചതായിരുന്നു സുനിൽ കര്‍മാക്കർ. ബുധനാഴ്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്നും സുനിലിനെ വിളിപ്പിച്ച് ഓഫിസർ കാർഡ് സുനിൽ കര്‍മാക്കറിന് നൽകുകയും ചെയ്തു. എന്നാൽ കാർഡ് കൈമാറുമ്പോൾ ഓഫീസര്‍ ഫോട്ടോ ശ്രദ്ധിച്ചിരുന്നില്ല.

‘ദുലാൽ സ്​മൃതി സ്​കൂളിലേക്ക്​ ഇന്നലെയാണ്​ എന്നെ വിളിപ്പിച്ചത്​. അവിടെയുള്ള ഉദ്യോഗസ്ഥൻ വോട്ടർ ഐഡി കാർഡ്​ ഒപ്പിട്ട്​ നൽകി. അതിലുള്ള നായയുടെ ഫോ​ട്ടോ അയാൾ ശ്രദ്ധിച്ചില്ല. എന്റെ അന്തസിനെ ബാധിക്കുന്ന സംഭവമാണ്​ നടന്നിരിക്കുന്നത്​. ബ്ലോക്​ ഡെവലപ്​മെന്റ്​ ഓഫീസർക്ക്​ പരാതി നൽകും. ഇനി ഇത്തരം സംഭവങ്ങൾ നടക്കരുത്​,’ എന്നും-സുനിൽ കര്‍മാക്കർ പറഞ്ഞു.

you may also like this video;

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ രം​ഗത്തെത്തി. ഇപ്പോള്‍ നല്‍കിയത് അന്തിമ വോട്ടര്‍ ഐഡി അല്ലെന്നും സുനില്‍ കര്‍മാര്‍ക്കറിന് പുതിയ കാര്‍ഡ് അനുവദിക്കുമെന്നും ഓഫീസർ അറിയിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വന്നുചേര്‍ന്ന തെറ്റാവാം ഇതെന്നും ഓഫീസര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Vot­er id card with dog’s photo.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.