തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2019ലെ പുതുക്കിയ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടല്‍ ശരിയല്ലെന്നും തെരഞ്ഞെടുപ്പു പ്രക്രിയയുടെ പൂര്‍ണ്ണ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഹര്‍ജിയില്‍ പറയുന്നു.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏതു വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നു നിശ്ചയിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
അതേസമയം ഹൈക്കോടതി വിധി പാലിക്കേണ്ടി വന്നാല്‍ അത് തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. 2015ലെ പട്ടിക, വാര്‍ഡ് അടിസ്ഥാനത്തിലും 2019ലേത് ബൂത്ത് അടിസ്ഥാനത്തിലും ഉള്ളതാണ്. ഹൈക്കോടതി വിധി അനുസരിച്ചു തെരഞ്ഞെടുപ്പു നടത്തണമെങ്കില്‍ 25,000 ബൂത്തുകളില്‍ വീണ്ടും വോട്ടര്‍ പട്ടിക പരിശോധനയടക്കം നടത്തണമെന്നും ഇതു പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം നിശ്ചയിച്ച സമയത്തു തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ വരുമെന്നും ഹര്‍ജിയിലുണ്ട്.
പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 15 ലക്ഷം പേരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ പകുതിപ്പേര്‍ക്ക് വോട്ടവകാശം ലഭിച്ചെന്നും കമ്മീഷന്റെ അഭിഭാഷകന്‍ കെ പരമേശ്വരന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 2019ലെ പട്ടിക ഉപയോഗിച്ചാല്‍ പത്തു കോടിയുടെ അധിക ചെലവുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.