Web Desk

തിരുവനന്തപുരം:

March 24, 2020, 10:11 pm

തദ്ദേശ വോട്ടർപട്ടിക: തുടർനടപടികൾ നിർത്തിവെച്ചു, പ്രസിദ്ധീകരണം 31 ന് ശേഷം

Janayugom Online

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ മാർച്ച് 31വരെ താല്ക്കാലികമായി നിർത്തിവയ്ക്കാൻ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ എല്ലാ ജില്ലകളിലും 31 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടിക പ്രസിദ്ധീകരണം അതിന് ശേഷം നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

കാസർകോട് ഒഴികെയുള്ള ജില്ലകളിൽ അന്തിമ വോട്ടർപട്ടിക മാർച്ച് 27 നും കാസർകോട് ഏപ്രിൽ ആറിനും പ്രസിദ്ധീകരിക്കാനാണ് നിലവിൽ തീരുമാനിച്ചിരുന്നത്. വോട്ടർപട്ടിക സംബന്ധിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് 31ന് ശേഷം സ്ഥിതി വിലയിരുത്തി അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

ENGLISH SUMMARY: vot­er list pub­li­ca­tion after march 31

YOU MAY ALSO LIKE THIS VIDEO