Web Desk

ന്യൂഡൽഹി

February 19, 2020, 11:58 am

കള്ള വോട്ട് തടയാൻ പുതിയ നീക്കം; തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം

Janayugom Online

തെരഞ്ഞെടുപ്പിലെ ഇരട്ട വോട്ട്, കള്ള വോട്ട് എന്നിവ തടയാൻ പുതിയ മാർഗവുമായി കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. വോട്ടർ പട്ടിക കൂടുതൽ സുതാര്യമാക്കാനാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയാൽ ആധാർ നിയമം ഭേദഗതി ചെയ്യും.

ഇതിനായി നിയമ മന്ത്രാലയം വിശദമായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടൻ നൽകും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്ത്.

ENGLISH SUMMARY: vot­ers id con­nect with aadhar

YOU MAY ALSO LIKE THIS VIDEO