Web Desk

തിരുവനന്തപുരം

January 21, 2021, 8:28 am

നിയമസഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക ഇന്ന്

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന്. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക  ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ, പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരിക്കും.80 വയസ്സിനു മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കോവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും.

കോവിഡ് രോഗികളുടെ തപാൽ വോട്ടിനായുള്ള പ്രത്യേക മാനദണ്ഡം സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം. 80 വയസ്സിനു മുകളിലുള്ളവർക്കും അംഗപരിമിതർക്കും എപ്പോഴാണ് തപാൽ വോട്ടിന് അപേക്ഷിക്കേണ്ടതടക്കമുള്ള കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മാനദണ്ഡം പ്രഖ്യാപിക്കും. ഫെബ്രുവരി അവസാനത്തോടെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും എന്നാണ് വിവരം.

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15 ന് ശേഷം ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും ഏപ്രില്‍ 30 നകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുമെന്നും ഓഫീസര്‍ അറിയിച്ചു.ല കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. ചെറിയ സംസ്ഥാനം ആയതിനാല്‍ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം. തെരഞ്ഞടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാൻ തുടര്‍ന്നും അവസരം ഉണ്ടാകുമെന്ന് മീണ പറഞ്ഞു.

 

Eng­lish sum­ma­ry: vot­ers list

You may also lik this video: