തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കല്‍ സമയം ഓഗസ്റ്റ് 12 ന് ആരംഭിക്കും

Web Desk

തിരുവനന്തപുരം

Posted on August 05, 2020, 6:32 pm

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെ രണ്ടാം ഘട്ട പുതുക്കല്‍ സമയം ഓഗസ്റ്റ് 12 ന് ആരംഭിക്കുമെന്ന് സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 26 ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ 17 ന് പ്രസിദ്ധീകരിച്ച പട്ടികയാണ് വീണ്ടും പുതുക്കുന്നത്. തിരുത്തലുകള്‍ വരുത്തനതിനും അപേക്ഷ ഓണ്‍ലെെനായി സമര്‍പ്പിക്കാം. ഓഗസ്റ്റ് 26 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.

Eng­lish sum­ma­ry: vot­ers list renew­al

You  may also like this video: