തദ്ദേശ തെരഞ്ഞെടുപ്പ്: 2015 ലെ വോട്ടർ പട്ടികയിൽ മാറ്റമില്ല

Web Desk

തിരുവനന്തപുരം

Posted on January 13, 2020, 3:37 pm

തദ്ദേശ തെരഞ്ഞെടുപ്പ് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തന്നെ ചെയ്യും. 2019 ലെ പട്ടിക അടിസ്ഥാനമാക്കി ചെയ്യുന്നത് പ്രയാസകരമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ.

എൽഡിഎഫും യുഡിഎഫും  ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും 2019 ലെ പട്ടിക അടിസ്ഥാനമാക്കി പുതുക്കുന്നതിന് 10 കോടിയോളം രൂപ വേണ്ടി വരുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക മാറ്റും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.