വോട്ടു ചെയ്യാനെത്തുന്നവരുടെ മുഖപടം മാറ്റണം; പി കെ ശ്രീമതി

Web Desk
Posted on May 18, 2019, 10:47 am

കണ്ണൂര്‍: വോട്ടു ചെയ്യാനെത്തുന്നവര്‍ മുഖം മറച്ചെത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് കണ്ണൂരിലെ ഇടതു സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചര്‍. ശരീരമാകെ മറച്ച് വോട്ടുചെയ്യാനെത്തുന്നത് ആണോ, പെണ്ണോ എന്നു പോലും അറിയാനാകില്ല. കള്ളവോട്ടു തടയുന്നതിന് വേണ്ടിയാണ് ഇത് ജയരാജന്‍ പറഞ്ഞതെന്നും ജയരാജന്റെ പ്രസ്താവന മതപരമായ അധിക്ഷേപമല്ലെന്നും പി കെ ശ്രീമതി പറഞ്ഞു.

അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍ കഴിയും. കള്ളവോട്ട് പൂര്‍ണമായും തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട, യുഡിഎഫ് ജയിക്കുന്ന ബൂത്തിലടക്കം ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ധിക്കും. യുഡിഎഫിന്റെ വോട്ട് കുറയുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

You May Also Like This: