‘കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തവര്‍ക്ക് ഷോക്കടിക്കും’

Web Desk
Posted on April 17, 2019, 9:06 pm

കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തവര്‍ക്ക് ഷോക്കടിക്കുമെന്ന് ഛത്തീസ്ഗഡ് മന്ത്രി കവാസി ലക്മ. കോണ്‍ഗ്രസ് കങ്കര്‍ ജില്ലയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

Image result for Voters will suffer electric shock if they vote for non-Congress candidateപ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസയച്ചു. കങ്കറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിരേഷ് ഠാക്കൂറിന്റ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ലക്മയുടെ വിവാദ പരാമര്‍ശമുണ്ടായത്.

‘വോട്ടിങ് മെഷീനിലെ ഒന്നാമത്തെ ബട്ടണ്‍ അമര്‍ത്തി ബിരേഷ് ഠാക്കൂറിന് വോട്ട് രേഖപ്പെടുത്തണം. രണ്ടാമത്തെയും മൂന്നാമത്തെയും ബട്ടണുകളില്‍ വൈദ്യുത ഷോക്ക് ഉണ്ട്’- ഇതായിരുന്നു ലക്മയുടെ പ്രസംഗം.