18 April 2024, Thursday

Related news

December 19, 2022
December 16, 2022
December 14, 2022
December 14, 2022
December 13, 2022
December 12, 2022
December 12, 2022
December 11, 2022
December 11, 2022
December 11, 2022

ഐഎഫ്എഫ്‌കെ 2022; പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടിംഗ് തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
March 23, 2022 3:23 pm

26ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു. മാർച്ച് 25 ന് ഉച്ചക്ക് 12 വരെ പ്രേക്ഷകർക്ക് വോട്ടുകൾ രേഖപ്പെടുത്താം. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.

അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://iffk.in/)  വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. എസ് എം എസിലൂടെ വോട്ട് ചെയ്യുന്നതിന്  IFFK < space > MOVIE CODE  എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്കാരം മേളയുടെ സമാപനസമ്മേളനത്തിൽ  സമ്മാനിക്കും.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങൾ ചുവടെ :

1 അനറ്റോളിയൻ ലെപ്പേർഡ്  (കോഡ്  : IC001)

2  കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ്  : IC002)

3 ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ്   (കോഡ്  : IC003)

4 ക്ലാര സോള (കോഡ്  : IC004)

5 കോസ്റ്റ ബ്രാവ , ലെബനൻ  (കോഡ്  :  IC005)

6 നിഷിദ്ധോ (കോഡ്  : IC006)

7 ഐ ആം നോട്ട് ദി റിവർ ഝലം (കോഡ്  : IC007)

8 ലെറ്റ് ഇറ്റ് ബി മോർണിംഗ് (കോഡ്  : IC008)

9 മുറിന (കോഡ് : IC009)

10 കൂഴങ്കൽ (കോഡ് : IC010)

11 സുഖ്റ ആൻഡ് ഹെർ സൺസ് (കോഡ്  : IC011)

12 ആവാസവ്യൂഹം (കോഡ്  :  IC012)

13 യൂ റിസെമ്പിൾ മീ (കോഡ്  : IC013)

14 യുനി (കോഡ്  : IC014)

eng­lish summary;Voting for the Audi­ence Prize has begun

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.