25 April 2024, Thursday

Related news

April 24, 2024
February 13, 2024
February 6, 2024
January 13, 2024
January 4, 2024
December 5, 2023
December 4, 2023
December 3, 2023
December 3, 2023
December 3, 2023

ഉപതെരഞ്ഞെടുപ്പ്: തെലങ്കാനയില്‍ 77 ശതമാനം കടന്നു, ഏറ്റവും പിന്നില്‍ മഹാരാഷ്ട്ര

Janayugom Webdesk
ന്യൂഡല്‍ഹി
November 3, 2022 10:37 pm

ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഏറ്റവും കുറവ് വോട്ടിങ് രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിലാണ്, 31.74 ശതമാനം. തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തില്‍ 77.55 ശതമാനം വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുമണിവരെയായിരുന്നു വോട്ടിങ് സമയം.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബിഹാറിലെ മൊകാമയില്‍ 53.45, ഗോപാല്‍ഗഞ്ചില്‍ 51.48 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. ഹരിയാനയിലെ ആദംപുര്‍ 75.25, ഉത്തര്‍ പ്രദേശിലെ ഗോല ഗോകര്‍ണനാഥ് 55.68, ഒഡിഷയിലെ ധാംനഗറില്‍ 66.63 ശതമാനം വോട്ടിങ്ങുമാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. ഇവയില്‍ മൂന്നെണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസും ഓരോ സീറ്റുകള്‍ ആര്‍ജെഡി, ശിവസേന കക്ഷികളും ജയിച്ചിട്ടുള്ളവയാണ്. ശിവസേനയുടെ സിറ്റിങ് സീറ്റായ അന്ധേരി ഈസ്റ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരുന്നു.

Eng­lish Sum­ma­ry: Vot­ing on across 6 states in assem­bly bypolls
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.