വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലിന്റെ മൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. പനങ്ങാട് പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ ശ്യാം കെ.-യുടെ ആരോഗ്യ പരിശോധന നടത്തിയാണ് സേവനങ്ങള്‍ക്ക് തുടക്കമായത്. ആദ്യദിനമായ തിങ്കളാഴ്ച കുമ്പളം, മാടവന എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ സേവനം നല്കി. ഇന്ന് (ചൊവ്വാഴ്ച) പനങ്ങാട് പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ സേവനമെത്തിക്കും.
ഡോക്ടറുടെ പരിശോധനാ സേവനമാണ് മൊബൈല്‍ ക്ലിനിക്കിലുള്ളത്. ഇതിനു പുറമെ അത്യാവശ്യ മരുന്നുകളും പരിശോധനകളും സൗജന്യമായി നല്‍കും. വിപിഎസ് ലേക്ക്ഷോറിന്റെ പരിസരത്തുള്ള മരട്, കുണ്ടന്നൂര്‍, പനങ്ങാട്, കുമ്പളം, മാടവന, നെട്ടൂര്‍, ചാത്തമ്മ, ചേപ്പനം തുടങ്ങിയ പ്രദേശങ്ങളിലാണ് ക്ലിനിക്കിന്റെ സേവനം ലഭ്യമാവുകയെന്ന് സിഇഒ എസ് കെ അബ്ദുള്ള അറിയിച്ചു. നിശ്ചിത ദിവസങ്ങളിലാണ് നിശ്ചിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. സേവനങ്ങള്‍ക്കായി 99616 40000 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതിയാകും.
ENGLISH SUMMARY: vps start mobile clinic
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.