വേങ്ങര ഇടത് പക്ഷത്തിനു സ്വാധീനം കൂടി

Web Desk
Posted on October 15, 2017, 11:28 am

വേങ്ങരയില്‍ ഇടതുപക്ഷത്തിന് സ്വാധീനം കൂടിയെന്ന് വിഎസ് അച്യുതാനന്ദന്‍. വേങ്ങര ഉപതിരഞ്ഞെടുപ്പിലെ ഫലം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും യുഡിഎഫ് രാഷ്ട്രീയമായി പരാജയപ്പെട്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

‘കേരളത്തില്‍ യുഡിഎഫിന്റെ ഒന്നാമത്തെ മണ്ഡലമാണ് വേങ്ങര. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം 140ാമത്തെ മണ്ഡലമാണ് ഇത്. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി ഇടിഞ്ഞു. എല്‍ഡിഎഫിന് കടന്നു ചെല്ലാന്‍ സാധിക്കാത്ത മേഖലകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറിന് നല്ല മുന്നേറ്റം കാഴ്ച്ചവെക്കാനായി കേരളത്തില്‍ യുഡിഎഫിന് ഭാവിയില്ലെന്ന് കാണിക്കുന്ന വിധിയാണ് പുറത്തുവന്നത് .യുഡിഎഫ് രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്നുവെന്നതിന് തെളിവാണ് ഫലം
യുഡിഎഫിന്റെ ജയം സാങ്കേതികം മാത്രമാണ്, രാഷ്ട്രീയമായി ഇത് കനത്ത പരാജയമാണ്”, കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

വേങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്താണ്. 36262വോട്ടുകളാണ് ഇടത് സ്ഥാനാര്‍ത്ഥി നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ ഒന്നാമതാണെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് യുഡിഎഫിന് ലീഡ് നില കുറവാണ്. അതേസമയം ലീഗ് വിമതന്‍ നോട്ടയ്ക്കും പിറകിലാണ്.