Web Desk

തിരുവനന്തപുരം:

January 09, 2021, 9:17 pm

ഔദ്യോഗിക വസതിയില്‍ നിന്നും വി എസ് താമസം മാറി

Janayugom Online

മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്‍ ബാർട്ടൺഹിൽ ‘വേലിക്കകത്ത്’ വീട്ടിലേയ്ക്ക് താമസം മാറ്റി. ഭരണ പരിഷ്കാര കമ്മിഷന്‍ ചെയർമാൻ എന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതിയായ കവടിയാർ ഹൗസ് ഉടൻ ഒഴിയും. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാന്റെ ചുമതല പൂർണമായി നിറവേറ്റാനാവാത്തതിനാൽ ഒഴിയുന്നതിനെപ്പറ്റി തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ വി എസ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഭരണപരിഷ്കാര കമ്മിഷന്റെ രണ്ട് റിപ്പോർട്ട് അന്തിമഘട്ടത്തിലാണ്. വി എസ് താല്പര്യപ്പെട്ട ആ റിപ്പോർട്ടുകൾ സമർപ്പിച്ചനുശേഷമേ സ്ഥാനമൊഴിയാവൂ എന്ന് ഭരണപരിഷ്കാര കമ്മിഷൻ അംഗങ്ങൾ ഉൾപ്പെടെ അഭ്യർത്ഥിച്ചിട്ടുണ്ട്. പാർട്ടി താല്പര്യം കൂടി കണക്കിലെടുത്താവും വി എസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

ENGLISH SUMMARY: vs shift­ed from offi­cial home

YOU MAY ALSO LIKE THIS VIDEO