ഇടതുപക്ഷ രാഷ്ടീയത്തിന്റെ ഈറ്റില്ലമായിരുന്നു ഭാർഗവരാമന്റെ അയോധ്യയെന്നും ആർഎസ്എസിന് അയോധ്യയിൽ ചുവടുറപ്പിക്കുന്നതിന് കളമൊരുക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കൃഷി മന്ത്രിയുമായ അഡ്വ. വി എസ് സുനിൽകുമാർ.
ഓഗസ്റ്റ് 8,9 തീയതികളിൽ സിപിഐ തൃശൂർ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പര്യടനം നടത്തുന്ന വെർച്വൽ ജാഥയുടെ പ്രചരണഗാനം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ട് അഡ്വാനിയുടെ അയോധ്യ രഥയാത്രാവേളയിൽ സിപിഐ ഉയർത്തിയ മുദാവാക്യം അഡ്വാനിയുടെ രഥയാത്ര അയോധ്യ കാണാൻ പോകുന്നില്ല എന്നായിരുന്നു. അതിന് മുമ്പ് ബാബറി മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് സ്നേഹമതിൽ തീർക്കുന്നതിനായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷക്കണക്കിന് പ്രവർത്തകർ പോയിരുന്നു. ഇപ്പോഴത്തെ ക്ഷേത്രനിർമ്മാണത്തെ അനുകൂലിച്ച് സംസാരിച്ച പ്രിയങ്കാഗാന്ധിയുടെ വാക്കുകൾ കോൺഗ്രസ് നിലപാടിന്റെ വെളിപ്പെടലാണെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.
English summary: VS sunikumar’s statement on Ayodhya
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.