യുഡിഎഫിന്‍റെ കര്‍ഷക സമരങ്ങള്‍ തട്ടിപ്പ്: വി എസ് സുനില്‍കുമാര്‍

Web Desk
Posted on March 07, 2019, 12:06 pm

തൊടുപുഴ: യുഡിഎഫിന്‍റെ കർഷക സമരങ്ങൾ തട്ടിപ്പെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ഭരണത്തിലിരിക്കെ ഒന്നും ചെയ്യാത്തവരാണ് യു ഡി എഫ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾ സമരവുമായി ഇറങ്ങുന്നത്.

കേന്ദ്ര സർക്കാരിനെ വെള്ളപൂശുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കടാശ്വാസ കമ്മീഷൻ ഇല്ലാത്തത് അവരുടെ കുറ്റമാണ്. വടക്കേ ഇന്ത്യയിലെ കർഷക ആത്മഹത്യയുമായി കേരളത്തിലെ കർഷക ആത്മഹത്യകൾ താരതമ്യം ചെയ്യരുത് എന്നും അദ്ദേഹം പറഞ്ഞു.