തന്ത്രിയെ സ്ഥാനത്തു നിന്ന് ഉടന്‍ മാറ്റണം: വി എസ് സുനില്‍ കുമാര്‍

Web Desk
Posted on January 04, 2019, 4:54 pm
തൃശൂര്‍: സുപ്രിം കോടതി വിധി അംഗീകരിക്കാത്ത ശബരിമല തന്ത്രിയെ ഉടന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രിയെ മാറ്റണമെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏക അഭിപ്രായമാണ് ഉള്ളതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

തന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. തന്ത്രിയായാലും മന്ത്രിയായാലും സുപ്രീം കോടതിക്ക് മുകളിലല്ല എന്നുള്ളത് വസ്തുതയാണ്. അതിനാല്‍ തന്ത്രി അവിടെ തുടരുന്നത് ശരിയായ കാര്യമല്ല.

ഹൈന്ദവ ക്ഷേത്രങ്ങളില്‍ ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് അന്തിമ വാക്ക് പറയാന്‍ ബ്രാഹ്മണ പൗരോഹിത്യത്തിന് മാത്രമാണ് അധികാരമുള്ളത് എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് എന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ ചോദിച്ചു.