45 കമ്പനികളുടെ വെള്ളിച്ചെണ്ണ നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രി

Web Desk
Posted on December 04, 2018, 5:04 pm

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ വന്നശേഷം 45 കമ്പനികളുടെ വെള്ളിച്ചെണ്ണ നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ അറിയിച്ചു. പാരാഫിന്‍ ഉള്‍പ്പെടെയുള്ള മാരകമായ വിഷാംശങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധിച്ചത്. കേര ഫെഡിന്റെ കേര വെളിച്ചെണ്ണക്ക് സമാനമായ കേര ചേര്‍ത്തുള്ള പേരുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നത്. ഇതിനെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

റബ്ബറിന്റെ മൂല്യവര്‍ധിത ഉള്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് സിയാല്‍ മോഡല്‍ കമ്പനി രൂപീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. സര്‍ക്കാരിന്റെയും കര്‍ഷകരുടെയും സംയുക്ത സംരംഭമായാണ് കമ്പനി രൂപീകരിക്കുക. റബറൈസിഡ് റോഡ് നിര്‍മാണത്തിനായി നയപരമായ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. ഇത് പരിഗണനയിലാണെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.