Monday
24 Jun 2019

വിവി പാറ്റ്: സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്

By: Web Desk | Monday 8 April 2019 2:09 PM IST


വിവി പാറ്റ് എണ്ണുന്നത് വർധിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം.ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നു സുപ്രീം കോടതി അറിയിച്ചു. നേരത്തെ ഒരു മെഷീൻ എണ്ണാനായിരുന്നു തീരുമാനിച്ചിരുന്നത് . വോട്ടിങ് യന്ത്രത്തിന്റെ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളുടെ ഹർജിയിലാണ് കോടതി ഉത്തരവ്

പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ആദരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്താണ് വിവി പാറ്റ്

തങ്ങളുടെ വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് സമ്മതിദായകർക്ക് ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ പുതിയ രസീത് സംവിധാനമാണു വിവിപ്പാറ്റ് (Voter Verifiable Paper Audit Trial – VVPAT).

രേഖപ്പെടുത്തിയ വോട്ടിന്റെ വിവm8gരം പ്രിന്റ് ചെയ്ത കടലസ് സ്ലിപ്പ് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തിൽ സമ്മതിദായകർക്ക് കാണിച്ചുനൽകുന്ന രീതിയാണിത്. തങ്ങൾ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് അഥവാ ചിഹ്നത്തിന് തന്നെയാണോ വോട്ട് ചെയ്തതെന്ന് ഇതുവഴി ഉറപ്പാക്കാൻ അവർക്ക് കഴിയും.

പ്രവർത്തനം
വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ ക്രമ നമ്പർ, പേര്, ചിഹ്നം എന്നിവ പേപ്പർ രസീതിലൂടെ ലഭിക്കും.

വോട്ട് രേഖപ്പെടുത്തുമ്പോൾ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ സീരിയൽ നമ്പറും പേരും ചിഹ്നവും സ്‌ക്രീനിൽ തെളിയും.

ഏഴു സെക്കൻഡിനുശേഷം പേപ്പർ സ്ലിപ്പ് ഡ്രോ ബോക്‌സിൽ വീഴുന്ന സമയത്താണ് കൺട്രോളിങ് യൂണിറ്റിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വോട്ട് രേഖപ്പെടുത്തുക.

വിവി പാറ്റിൽ പ്രിന്റ് ചെയ്യാതെ വന്നാൽ ആ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും മനസിലാക്കാം. വോട്ടിങ് യന്ത്രത്തോടുചേർന്ന് സ്ഥാപിച്ചിട്ടുള്ള വി വി പാറ്റ് മെഷീനിൽ നിന്നാണ് രസീത് ലഭിക്കുക.

രസീതുകൾ വോട്ടർക്ക് കൈയിൽ സൂക്ഷിക്കാനോ തൊട്ടുനോക്കാനോ കഴിയില്ല. രസീത് ഏഴു സെക്കൻഡ് മെഷീനിൽ വോട്ടർക്ക് മുൻപിൽ പ്രദർശിപ്പിച്ച ശേഷം ഉപകരണത്തിനുള്ളിലെ ഡ്രോപ് ബോക്സിൽ വീഴും.

Related News