ജീവന്റെ ഉറവകളെ മലിനമാക്കുക മാത്രമല്ല, അവ ഓരോന്നോരോന്നായി സ്വന്തമാക്കുവാനാണ് ഇന്നത്തെ മനുഷ്യന്റെ അദമ്യമായ ത്വര. ആസുരമായ അത്തരം ദുരാഗ്രഹങ്ങൾക്ക് അറുതി വരണം. പുഴകളിൽ യഥേഷ്ടം കാൽ നനയ്ക്കുവാനും കടവത്ത് ഇരിക്കുവാനുമുള്ള സ്വാതന്ത്ര്യം ഇനിയും എത്ര നാൾ കൂടി? സ്വർലോകഗംഗയെ ആകാശത്തിലെ ചാലുകീറി ഭൂമിയിലേയ്ക്ക് ഒഴുക്കിവിട്ട കഠിന പ്രയത്നത്തിന്റെ പ്രതീകമാണ് ഭഗീരഥൻ. ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ മറ്റൊന്നും തടസ്സമല്ല. മതിലുകൾക്കപ്പുറം നിലവിളിക്കുന്ന നദീമുഖങ്ങൾ ഇന്ന് ഏറെയാണ്. അവയെയെല്ലാം വാമനാവതാരങ്ങളുടെ കൗടില്യങ്ങളിൽ നിന്നും ജീവിതത്തിലേയ്ക്ക് പഴയ പടി തിരിച്ചെടുക്കപ്പെടണമെങ്കിൽ ഇനിയും ഏറെ പുതു ഭഗീരഥ പ്രയത്നങ്ങൾ വേണ്ടിവരും. കടുത്ത വിശപ്പിൻ്റെ കാലങ്ങളിൽ അമ്മയെപ്പോലെ കരുതി സ്നേഹത്തിന്റെ നീരൊഴുക്കുകളിലേയ്ക്ക് എത്രയോ വട്ടം എടുത്തുചാടി മുങ്ങി നിവർന്ന കാലം കവി സദസ്സുമായി പങ്കു വച്ചു.
വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പ്രതിമാസ സാംസ്കാരികോത്സവമായ ‘സംസ്കൃതി‘യുടെ ഭാഗമായി നടന്ന കാവ്യസായാഹ്നത്തിൽ കവികൾക്കും കവിതാസ്വാദകർക്കും മുന്നിൽ തന്റെ മനസ്സു തുറക്കുകയായിരുന്നൂ, പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട. പുതുവർഷത്തിലെ ജനുവരി മാസത്തിൽ സംഘടിപ്പിച്ച ‘സംസ്കൃതി‘യിലെ കാവ്യസായാഹ്നത്തിന് വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും കവിയുമായ വിനോദ് വൈശാഖി ആധ്യക്ഷം വഹിച്ചു. തുടർന്ന് മലയാളത്തിലെ വിവിധ തലമുറകളിൽപ്പെട്ട പ്രമുഖ കവികളായ ജി ഹരി നീലഗിരി, ദേശാഭിമാനി ഗോപി, തിരുമല ശിവൻ കുട്ടി, എസ് സരസ്വതി, പ്രീത കുളത്തൂർ, അയിഷ ഹസീന, സുമിന, അജിത് വി എസ്, ഡി അനിൽ കുമാർ, സനൽ ഡാലുംമുഖം, ദിലീപ് കുറ്റ്യാണിക്കാട്, കാഞ്ഞിരംകുളം വിൻസെന്റ് , ഡോ. എസ് പ്രേം കുമാർ എന്നിവർ രചനകൾ അവതരിപ്പിച്ചു.
English summary: Vyloppalli samskrthi bhavan evening programme
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.