11 February 2026, Wednesday

Related news

February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Janayugom Webdesk
പൂച്ചാക്കൽ
September 18, 2024 6:55 pm

പാണാവള്ളി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ മേകരമഠത്തിൽ പരേതനായ പരമേശ്വര പണിക്കരുടെ ഭാര്യ ചന്ദ്രമതി കുഞ്ഞമ്മ (85) അന്തരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 31 ന് രാവിലെ 8 മണിക്ക് ആലപ്പുഴ പാതിരപ്പള്ളിക്ക് സമീപം നാഷണൽ ഹൈവേയിൽ വെച്ച് ചന്ദ്രമതി കുഞ്ഞമ്മയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ പുറകേ വന്ന ലോറി ഇടിക്കുകയും ഓട്ടോ മറിഞ്ഞ് ഗുരുതര പരിക്കോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

ഇടിച്ച ലോറി നിർത്താതെ പോയി. അത് ഇതുവരെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓട്ടോയിൽ കൂടെ സഞ്ചരിച്ചിരുന്ന ചന്ദ്രമതി കുഞ്ഞമ്മയുടെ പേരക്കുട്ടി ശാലിനിയുടെ കാൽ ഒടിയുകയും ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. മറ്റ് കുടുംബാംഗങ്ങൾ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ട് വളപ്പിൽ സംസ്ക്കാരം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.