Web Desk

തിരുവനന്തപുരം

October 13, 2021, 11:57 pm

ജമ്മുകശ്മീരില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

Janayugom Online

ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ എന്‍ ബാലഗോപാല്‍ റീത്ത് സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്പില്‍ എത്തിച്ചു. കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ നാളെയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. രാവിലെ 9.30ന് കുടവട്ടൂര്‍ എല്‍പിഎസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

 

ചിത്രം: രാജേഷ് രാജേന്ദ്രന്‍