Web Desk

വയനാട്

February 05, 2020, 12:57 pm

കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് വീണ് യാത്രക്കാരിയ്ക്ക് ഗുരുതര പരിക്ക്

Janayugom Online

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് വീണ് യാത്രക്കാരിയ്ക്ക് ഗുരുതര പരിക്ക്. തളിമല സ്വദേശി ശീവള്ളിയാണ് ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണത്. വയനാട് വൈത്തിരി ബസ് സ്റ്റാന്‍ഡിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത യുവതി ബസ് വളവ് തിരിയുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം കെഎസ്ആര്‍ടിസി ബസിന് തൊട്ടുപുറകിലായി വന്ന സ്വകാര്യ ബസ് ഉടന്‍ ബ്രേക്ക് ചെയ്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

Eng­lish Sum­ma­ry: Vythiri ksrtc bus accident

YOU MAY ALSO LIKE THIS VIDEO