Web Desk

ഇടുക്കി

January 01, 2021, 1:51 pm

വാഗമണില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടി; അന്വേഷണം ക്രെെംബ്രാഞ്ചിന് കെെമാറി

Janayugom Online

വാഗമണില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രെെംബ്രാഞ്ചിന് കെെമാറി. ഇടുക്കി ക്രെെംബ്രാഞ്ച് എസ്‌പി പി കെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. സംഭവത്തില്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വേണ്ട സാഹചര്യത്തിലാണ് നടപടി. ഡിജിപിയുടെ ഉത്തരവത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബാംഗ്ലൂരു, മഹാരാഷ്ട്ര കേന്ദ്രീകരിച്ച്  അന്വേഷണം നടക്കും. സംഭവത്തില്‍ പിടിയിലായ ഒമ്പത് പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കും.

Eng­lish sum­ma­ry: Wag­a­mon drug case 

You may also like this video: