ആംബുലന്‍സിനായി മണിക്കൂറുകളോളം കാത്ത് നിന്ന കോവിഡ് രോഗി ചികിത്സ ലഭിക്കാതെ മരി ച്ചു

Web Desk

ബംഗളൂരു

Posted on July 04, 2020, 11:33 am

മണിക്കൂറോണം റോഡില്‍ ആംബുലന്‍സിനായി കാത്തു നിന്ന 63 കാരനായ കോവിഡ് രോഗി കുഴഞ്ഞു വീണ് മരിച്ചു. ബംഗളൂരു ഹനുമന്ത നഗറില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ഒരാഴ്ചയായി രോഗ ബാധയുണ്ടായിരുന്ന ഇയാളുടെ കോവിഡ് ഫലം വെള്ളിയാഴ്ചയാണ് ലഭിച്ചത്.

വീട്ടില്‍ തന്നെ കഴിയവെയാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ വിളിച്ച് ആമ്പുലന്‍സ് ആവശ്യപ്പെടുകയായിരുന്നു. ആംബുലന്‍സിനായി മണിക്കൂറുകളോളമാണ് റോഡില്‍ കാത്തുനിന്നത്. ഓട്ടോറിക്ഷയ്ക്കായി മെയിന്‍ റോഡിലേക്ക് വന്നുവെങ്കിലും ഓട്ടോയും ലഭിച്ചില്ല. രോഗി ശ്വാസം കിട്ടാതെ റോഡില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 994 പുതിയ കേസുകളാണ് ബംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബംഗളൂരു ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്ന് വരുന്നുണ്ട്.

ENGLISH SUMMARY; Wait­ed for ambu­lance; covid patient died in road
You may also like this video