Web Desk

കൊച്ചി

January 06, 2021, 10:31 am

വാളയാര്‍ കേസ്; പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹെെക്കോടതി റദ്ദാക്കി

Janayugom Online

വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹെെക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണ നടത്താമെന്നും ഹെെക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിന്റേയും കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ കോടതി അംഗീകരിച്ചു. നാല് പ്രതികളും ജനുവരി 20 ന് മുമ്പ് വിചാരണ കോടതിയില്‍ കീഴടങ്ങണം.

വാളയാര്‍ പീഡന കേസിന്റെ പീഡന കേസിന്റെ തുടര്‍ അന്വേഷണത്തിനും വിചാരണ കോടതിയ സമീപിക്കാം. ഇതിനായി പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ അനുകൂല്യത്തിലാണ് പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ്‌ എന്നിവരെ പാലക്കാട്‌ പോക്സോ കോടതി നേരത്തെ വെറുതെ വിട്ടത്. പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷന്റേയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ ആണ് പ്രതികളെ വെറുതെ വിടാൻ കാരണമായത് എന്നാണ് സർക്കാർ കോടതിയില്‍ വാദിച്ചത്.

വാളയാര്‍ പീഡന കേസില്‍ വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനോ പുനർ അന്വേഷണത്തിനോ സർക്കാർ ഒരുക്കമാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതിയ്ക്കും വീഴ്ച സംഭവിച്ചെന്നു സർക്കാർ വാദിച്ചു. കേസിൽ പൊലീസ് തുടക്കം മുതൽ പ്രതികൾക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം.

2017 ജനുവരി 13നും , മാർച്ച്‌ 4നുമാണ് 13ഉം 9ഉം വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2019 ഡിസംബറിൽ ആണ് സർക്കാർ അപ്പീൽ നൽകിയത്

Eng­lish sum­ma­ry: Wala­yar case followup

You may also like this video: