കേരളത്തിൻ്റെ മാതൃക ഏറ്റെടുത്ത് രാജ്യം : കിയോസ്ക് പ്രതിരോധ വകുപ്പിലേക്ക്

Web Desk

കൊച്ചി

Posted on May 16, 2020, 5:06 pm

കോവിഡ് പരിശോധന കൂടുതൽ ഫലപ്രദമാകാൻ എറണാകുളം സർക്കാർ മെഡിക്കല് കോളേജിലെ ഡോക്ടര്മാര് വികസിപ്പിച്ച വാക് ഇന് സിമ്ബിള് കിയോസ്ക് എന്ന വിസ്ക് പ്രതിരോധ വകുപ്പും ഏറ്റെടുത്തിരിക്കുകയാണ്. വിസ്‌ൻ്റെ നവീകരിച്ച മാതൃകയാണ് ഡിഫെന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. സർക്കാരിനും ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും വലിയ നേട്ടമാണിതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. എറണാകുളം മെഡിക്കല് കോളേജിലെ ആര്‌എംഒ ഡോ. ഗണേഷ് മോഹന്, എആര്‌എംഒ ഡോ. മനോജ്, എന്‌എച്ച്‌എം എറണാകുളം അഡീഷണല് പ്രോഗ്രാം മാനേജര് ഡോ. നിഖിലേഷ് മേനോന് അഡീഷണല് ഡിഎംഒ ഡോ. വിവേക് കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് വാക് ഇൻ കിയോസ്‌ക് വികസിപ്പിച്ചെടുത്തത്.

നാവിക സേനയില്‍ പ്രതിരോധം ഉറപ്പാക്കലാണ് പുതിയ വിസ്‌കിന്റെ ആദ്യ ദൗത്യം.ഹെലികോപ്റ്ററുകളില്‍ ഘടിപ്പിക്കാവുന്ന വിസ്‌ക് 2.0 സായുധ സേനയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ട് ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധന സൗകര്യങ്ങള്‍ വളരെ പരിമിതമായ സ്ഥലങ്ങളിലും വിസ്‌കിന്റെ പുതിയ മാതൃക ഉപയോഗിക്കാനാകും. അഴിച്ചെടുക്കാവുന്നതും മടക്കാവുന്നതുമായ പുതിയ വിസ്‌കിനെ ഹെലികോപ്റ്റര്‍ വഴി ഐ.എന്‍.എസ് സഞ്ജീവനിയില്‍ എത്തിച്ചു ആദ്യ പരീക്ഷണം നടത്തി

കളമശ്ശേരി മെഡിക്കൽ കോളേജിൽ നിർമിച്ച കിയോസ്‌ക് വിവിധ സംസഥാനങ്ങളിൽ സുരക്ഷിതമായ സാംപിൾ ശേഖരത്തിന് ഉപയോഗിക്കുന്നത്. രണ്ടുമിനിറ്റിൽ താഴെ സമയം കൊണ്ട് രോഗികളുമായി യാതൊരുവിധ ശാരീരിക സമ്പർക്കവും ഇല്ലാതെ സാംപിൾ ശേഖരിക്കാനാവും എന്നതാണ് കിയോസ്കിൻ്റെ പ്രത്യേകത.

Eng­lish Summary:Country adopts Ker­ala’s mod­el: Kiosk to Defense Depart­ment

You may also like this video: