ഭിത്തിയിടിഞ്ഞുവീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം; രണ്ട് വയസ്സുകാരന് പരിക്കേറ്റു

Web Desk
Posted on October 06, 2019, 5:49 pm

മുസ്സാഫര്‍പൂര്‍: ഭിത്തിയിടിഞ്ഞുവീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുസ്സാഫര്‍പൂരിലാണ് സംഭവം. ഭിത്തിയിടിഞ്ഞുവീണതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതിയതായി കെട്ടിയ ഭിത്തിയാണ് തകര്‍ന്നുവീണതെന്നാണ് വിവരം. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ശീശ് മുഹമ്മദ് (2), മുന്‍ഫെദ് (30), ഹജ്ര (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചു.