വാൾമാർട്ട് ഇന്ത്യയിലെ സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നു. പുതിയ തീരുമാനത്തിന്റെ ഭാഗമായി വാൾമാർട്ട് അതിന്റെ മൂന്നിലൊന്ന് ഉന്നത ഉദ്യോഗസ്ഥരെയാണ് പുറത്താക്കുന്നത്. ഇന്ത്യയിലെ കമ്പനിയുടെ ആസ്ഥാനമായ ഗുരുഗ്രാമിലെ നൂറുകണക്കിന് ഉയര്‍ന്ന ഉദ്യോഗസ്ഥർക്ക് ഇതോടെ ജോലി നഷ്ടമാകും.
സോഴ്സിങ്, അഗ്രി-ബിസിനസ്, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്താകും. ഇന്ത്യയിലെത്തി പത്തുവര്‍ഷം പിന്നിട്ടിട്ടും കാര്യമായ വരുമാനം നേടാന്‍ കമ്പനിക്ക് കഴിയാത്തതാണ് തീരുമാനത്തിനുപിന്നില്‍.
ഇന്ത്യയിൽ വിവിധ നഗരങ്ങളിലായി 27ലധികം സ്റ്റോറുകൾ വാൾമാർട്ടിന്റെ കീഴിലുണ്ട്. 2018ൽ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ 1.07 ലക്ഷം കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഫ്ലിപ്കാർട്ടിന്റെ ഈ‑കൊമോഴ്സ് പ്ളാറ്റ് ഫോം ഉപയോഗിച്ച് വിൽപന നടത്താനാണ് കമ്പനിയുടെ തീരുമാനം.