അഴീക്കൽ തുറമുഖത്തിന് സമീപം തീപിടിച്ച സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹയി 503ലെ തീ അണയാതെ തുടരുന്നു. കടലിൽ മോശം കാലാവസ്ഥ തുടരുന്നതിനാൽ അഗ്നിരക്ഷാ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. സാൽവേജ് കമ്പനിയുടെ 5 യാനങ്ങളുടെ നേതൃത്വത്തിലാണു തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നത്. നിലവിൽ കേരള തീരത്തുനിന്ന് 72 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ.
കപ്പൽ ഇപ്പോഴുള്ള സ്ഥലവുമായുള്ള ദൂരം പരിഗണിക്കുമ്പോൾ അടുത്ത തുറമുഖമെന്ന നിലയിൽ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് മാറ്റാനാണ് നീക്കം. ഏകദേശം 480 നോട്ടിക്കൽ മൈൽ അകലെയാണ് ഹമ്പൻടോട്ട തുറമുഖം. ഹമ്പൻടോട്ടയിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ദുബായിയിലെ ജബൽ അലി, ബഹ്‌റൈൻ എന്നീ തുറമുഖങ്ങളും പരിഗണനയിലുണ്ട്. തീ പൂർണമായി അണച്ച ശേഷമേ മാറ്റൂവെന്നും ഡയറക്ടറേറ്റ് ഓഫ് ഷിപ്പിങ് വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.