ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം അതിവേഗത്തിൽ വ്യാപിച്ച്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3970 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 103 പേർ മരിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ. ചൈനയിൽ ആകെ 82,933 പേർക്ക് രോഗം പിടിപെട്ടപ്പോൾ ഇന്ത്യയിൽ സംസ്ഥാനങ്ങൾ സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം 85,546 കടന്നു. ഏപ്രിൽ ഒന്നിന് ശേഷം ചൈനയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നപ്പോൾ ഇന്ത്യയിൽ അത് ഉയർന്നു. അതേസമയം മരണനിരക്ക് കുറവാണെന്ന ആശ്വാസം ഇന്ത്യയ്ക്കുണ്ട്.
ചൈനയിൽ ഇതുവരെ 4633 മരണം എന്നാൽ ഇന്ത്യയിൽ 2752 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏപ്രിൽ 27 നു ശേഷം ചൈനയിൽ കോവിഡ് മരണമില്ല. എന്നാൽ പ്രഭവകേന്ദ്രമായ വുഹാനിലടക്കം വീണ്ടും രോഗം പടർന്ന് തുടങ്ങിയിട്ടുണ്ട്. പുതിയതായി 15 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ ഇപ്പോൾ ചികിത്സയിലുള്ള 53,035 പേരിൽ 30,153 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 11ാം സ്ഥാനത്തും ചൈന 12ാം സ്ഥാനത്തുമാണ്. പത്താം സ്ഥാനത്തുള്ള ഇറാനിൽ രോഗികൾ 1.16 ലക്ഷമാണ്.
ഇന്ത്യയിൽ മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവടങ്ങളിൽ രോഗവ്യാപനം അതിവേഗമാണ്. മഹാരാഷ്ട്രയിൽ 1567 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 21,467 ആയി ഉയർന്നു. 49 പേരാണ് വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ മരിച്ചത്. സംസ്ഥാനത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇത്. വാങ്കഡെ സ്റ്റേഡിയം ക്വാറന്റീന്‍ കേന്ദ്രമാക്കുന്നതിനു മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുകൂല മറുപടി നൽകിയതോടെ നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഏകദേശം 400ൽ അധികം പേരെ ഇവിടെ പാർപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. തമിഴ്നാട്ടിലും കൊറോണ വൈറസ് വ്യാപനം അതിവേഗമായി വ്യാപിക്കുകയാണ്. 24 മണിക്കൂറിനിടെ 434 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
English summary; Wankhede Stadium to turn into quarantine centre
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.