ഇന്ത്യയുമായി സമാധാനം വേണമെന്ന് പാകിസ്ഥാന്‍

Web Desk
Posted on May 23, 2019, 2:34 pm

ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനം വേണമെന്ന് പാകിസ്ഥാന്‍. എന്നാല്‍, ഷാഹീന്‍ 2 എന്ന മിസൈല്‍ പരീക്ഷണ വിവരം പുറത്തുവിട്ടാണ് പാകിസ്ഥാന്‍ സമാധാന ചര്‍ച്ചയ്ക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചതെന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1500 മൈല്‍ ദൈര്‍ഘ്യം ലഭിക്കുന്ന മിസൈലാണ് ഷാഹീന്‍.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഷാന്‍ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനേസേഷന്‍ യോഗത്തില്‍ വച്ചാണ് സമാധാന ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷെക്കിലാണ് ഈ കൂടികാഴ്ച നടന്നത്.