Web Desk

തിരുവനന്തപുരം

May 08, 2021, 7:05 pm

വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ വാർഡ് തല സമിതികളെ നിയോഗിച്ചു

Janayugom Online

സംസ്ഥാനത്തെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാന്‍ വാര്‍ഡ് സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശവശരീരം മാനദണ്ഡം പാലിച്ച് മറവ് ചെയ്യാനുള്ള സഹായം വാർഡ് തല സമിതി നൽകണം. പൾസ് ഓക്സിമീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂളുണ്ടാക്കാനും വാർഡ് തല സമിതി നേതൃത്വം നൽകണം. 

സ്വകാര്യലാബുകളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരക്ക് അനുഭവപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. അതേസമയം അനാവശ്യ കോവിഡ് ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെയോ ജില്ലാ ഭരണകൂടത്തെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:Ward lev­el com­mit­tees were appoint­ed to avoid con­ges­tion at vac­ci­na­tion centers
You may also like this video