മാനന്തവാടി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിൽ വാർഡ് പുനർനിർണയത്തിലുണ്ടകുന്നത് 1362 പുതിയ വാർഡുകൾ.489 പഞ്ചായത്തിൽ ഒരു വാർഡ് വിതവും 302 പഞ്ചായത്തുകളിൽ 606 വാർഡുകളും 83 പഞ്ചായത്തുകളിൽ 258 വാർഡുകളും 9 പഞ്ചായത്തകളിൽ 36 വാർഡുകളും പുനർനിർണ്ണയിക്കുന്നത്. 55 പഞ്ചായത്തുകളിൽ വാർഡ് പുനർനിർണ്ണയമില്ല. ഇടുക്കി ജില്ലയിലെ മൂന്നാർ, ദേവികുളം, പീരുമേട് പഞ്ചായത്തുകളിൽ ഒരു വാർഡ് വിതം കുറയുകയും ചെയ്യും, വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും വാർഡ് പുനർനിർണ്ണയം നടക്കും.
പഞ്ചായത്ത് നിലവിലുള്ള വാർഡ്, പുതിയ വാർഡ് ബ്രാക്കറ്റിൽ വെള്ളമുണ്ട 21(24) തിരുനെല്ലി 17(19) എടവക 19(21) തവിഞ്ഞാൽ 22 (23) നൂൽപ്പുഴ 17 (19) നെന്മേനി 23(24) അമ്പലവയൽ 20 (22) മിനങ്ങാടി 19(21) വെങ്ങപ്പള്ളി 13 (14) പൊഴുതന 13(15) തരിയോട് 13 (14) മേപ്പാടി 22(23) മൂപ്പൈനാട് 16(17) കോട്ടത്തറ 13(14) മുട്ടിൽ19 (22)പടിഞ്ഞാറത്തറ 16 (18) പനമരം 23(24) കണിയാമ്പറ്റ 18 (21) പുതാടി 22 (23) പുൽപ്പള്ളി20(21) മുള്ളൻകൊല്ലി 18(19) വൈത്തിരി 14(15) തൊണ്ടർനാട് 15(17) എന്നിങ്ങനെയാണ് വയനാട്ടിൽ വാർഡ് പുനർനിർണ്ണയത്തിന്റെ കണക്കുകൾ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് പൂനർനിർണ്ണയം സംബന്ധിച്ച അന്തിമ തിരുമാനം പിന്നിട് ഉണ്ടകുമെന്നണ് സൂചന.