കരിയറിലെ ആദ്യ ട്രിപ്പിളടിച്ച് ‘വാര്‍‘ണര്‍

Web Desk
Posted on November 30, 2019, 12:42 pm

അഡ്‌ലെയ്ഡ്: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് ട്രിപ്പിള്‍ സെഞ്ചുറി. ഇതോടെ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഓസീസ് താരമായി മാറി വാര്‍ണര്‍. താരത്തിന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയുമാണിത്. ഇതിനു പുറമെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയില്‍ ടെസ്റ്റില്‍ പിറക്കുന്ന ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയെന്ന പ്രത്യേകതയുമുണ്ട്.

വാര്‍ണറുടെ ട്രിപ്പിളിന്റെ പിന്‍ബലത്തില്‍ ഓസീസ് സ്കോര്‍ കുതിച്ച് പായുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുന്ന് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെന്ന നിലയിലാണവര്‍. 325 റണ്‍സ് നേടിയെ വാര്‍ണറും 33 റണ്‍സുമായി മാത്യു വെയ്ഡുമാണ് ക്രീസില്‍.

നേരത്തെ 238 പന്തില്‍ നിന്ന് 22 ബൗണ്ടറികളടക്കം 162 റണ്‍സെടുത്ത ലബുഷെയ്‌നിനിനെ ഷഹീന്‍ അഫ്രിദി പുറത്താക്കിയിരുന്നു. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ ലബുഷെയ്ന്‍ സഖ്യം 361 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. രണ്ടാം വിക്കറ്റില്‍ ഓസീസിന്റെ ഉയര്‍ന്ന കൂട്ടുകെട്ടും അഡ്‌ലെയ്ഡിലെ മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമാണിത്.