Web Desk

സിഡ്നി

November 30, 2020, 10:24 pm

ഓസീസിന് തിരിച്ചടിയായി വാര്‍ണറുടെ പരിക്ക്; പകരക്കാരനെ പ്രഖ്യാപിച്ചു

Janayugom Online

ഓസ്ട്രേലിയക്ക് തിരിച്ചടിയായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പരിക്ക്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ് വാര്‍ണര്‍ മൂന്നാം ഏകദിനത്തിലും ടി20 പരമ്പരയിലും കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട വാര്‍ണറെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. 

വാര്‍ണര്‍ക്ക് പകരക്കാരനായി ട്വന്റി 20 ടീമില്‍ ഡാര്‍സി ഷോര്‍ട്ടിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ തന്നെ വാര്‍ണര്‍ മടങ്ങിയിരുന്നു. ശിഖര്‍ ധവാന്റെ ഷോട്ട് മിഡ് ഓഫില്‍ തടയാനുള്ള ശ്രമത്തിനിടെ താരത്തിന് പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. പിന്നീട് ഫിറ്റ്‌നെസ് സ്റ്റാഫിന്റെ കൂടെയാണ് താരം ഗ്രൗണ്ടിന് പുറത്തേക്ക് പോയത്. ഡിസംബര്‍ 17‑ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വാര്‍ണറുടെ പരിക്ക് ഭേദമാകുമെന്നാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. അതേസമയം ടെസ്റ്റ് പരമ്പരയെ മുന്‍ നിര്‍ത്തി പേസര്‍ പാറ്റ് കമ്മിന്‍സിന് വിശ്രമം അനുവദിച്ചു. ഇതോടെ അവസാന ഏകദിനത്തിലും ട്വന്റി 20 പരമ്പരയിലും കമ്മിന്‍സ് കളിക്കില്ല.

ENGLISH SUMMARY:Warner injured in Aus­tralia team
You may also like this video