ഏപ്രിൽ ഒന്നിന് ഫൂളാക്കാൻ ഒരുങ്ങിയിരിക്കുന്നവർ സൂക്ഷിച്ചോളു: വ്യാജ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി

Web Desk

തിരുവനന്തപുരം

Posted on March 31, 2020, 4:39 pm

ഏപ്രിൽ ഒന്നിന് ഫൂളാക്കാൻ ഒരുങ്ങിയിരിക്കുന്നവർ സൂക്ഷിച്ചോളു. ഏപ്രിൽ ഫൂളുമായി ബന്ധപ്പെട്ട് നാളെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. കൊറോണ വൈറസ്, ലോക്ക് ഡൗൺ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകൾ നിർമ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും. ഇത്തരം സന്ദേശങ്ങൾ നിർമ്മിക്കുന്നവരെയും ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു.

ഇത്തരം സന്ദേശങ്ങൾ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ, വിവിധ ജില്ലകളിലെ സൈബർ സെല്ലുകൾ എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.