Web Desk

ലണ്ടന്‍

July 09, 2021, 9:04 am

ബ്രിട്ടന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്

Janayugom Online

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം ആപത്കരവും അസന്മാര്‍ഗീകവുമായ പരീക്ഷണമായിരിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ ഒപ്പിട്ട് സമര്‍പ്പിച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
ഈ മാസം 19ന് രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു.
സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളായിരിക്കും ഇനിയെന്നും മാസ്ക് ധരിക്കുന്നത് സ്വന്തം തീരുമാനപ്രകാരം മാത്രമായിരിക്കുമെന്നും ബോറിസ് വ്യക്തമാക്കിയിരുന്നു.

Eng­lish sum­ma­ry; Warn­ing from the Brit­ian sci­en­tif­ic community

You may also like this video;