19 April 2024, Friday

Related news

February 28, 2024
February 24, 2024
August 26, 2023
August 24, 2023
July 24, 2023
April 20, 2023
December 7, 2022
October 10, 2022
August 25, 2022
July 28, 2022

ഇന്ത്യയില്‍ പുതിയ ഉഷ്ണ തരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2022 9:39 pm

രാജ്യത്ത് പുതിയ ഉഷ്ണ തരംഗം ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, വടക്ക്-പടിഞ്ഞാറന്‍, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി ഉഷ്ണതരഗം കുറഞ്ഞിട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ഈ സാഹചര്യം തുടരും, അതു കഴിഞ്ഞാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്രോയിലെ വിധര്‍ഭ തുടങ്ങി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താപനില ഉയരും. രാജസ്ഥാനില്‍ അടുത്ത ദിവസം തന്നെ ഉഷ്ണതരംഗം ഉണ്ടയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ മുതല്‍ ഈ മാസം ആദ്യം വരെ കടുത്ത ചൂടാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 122 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് വടക്കു-പടിഞ്ഞാറന്‍, മധ്യ ഇന്ത്യയില്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്നത്.

Eng­lish summary;Warning of new heat wave in India

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.